User:Stringsfoundation: Difference between revisions – Wikipedia

From Wikipedia, the free encyclopedia

Content deleted Content added


Tags: Mobile edit Mobile web edit

 

 

Line 1: Line 1:

Abhoon Mor Athanasiyos Joseph

മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ എട്ടാമത്തെ മേലധ്യക്ഷനും ചൊവ്വല്ലൂർ മാളിയേക്കൽ തറവാട്ടിൽ നിന്നുള്ള ഏക മെത്രാപ്പോലീത്തായുമാണ് യൗസേഫ്‌ മാർ അത്താനാസിയോസ് തിരുമേനി . 1887 ൽ സഭയുടെ ഏഴാമത്തെ മേലധ്യക്ഷനായ അഭിവന്ദ്യ ആലത്തൂർ പനയ്ക്കൽ ജോസഫ് മാർ കൂറിലോസ്‌ മെത്രാപ്പോലീത്തായിൽ തിരുമേനിയിൽ നിന്ന് ഇദ്ദേഹം മെത്രാൻ പട്ടം സ്വീകരിച്ചു. 1888ൽ അഭിവന്ദ്യ ആലത്തൂർ തിരുമേനി കാലം ചെയ്തതിനെ തുടർന്ന് 1888 മുതൽ 1898 വരെയുള്ള കാലഘട്ടങ്ങളിലാണ് ‘മാളിയേക്കൽ’ തിരുമേനി എന്ന പേരിൽ പൊതുവെ അറിയപ്പെട്ടിരുന്ന അഭിവന്ദ്യ യൗസേഫ് മാർ അത്താനാസിയോസ് തിരുമേനി സഭയെ നയിച്ചത്. പരിശുദ്ധ കാട്ടുമങ്ങാട്ടു ബാവമാർ ഏതു അത്ഭുത സിദ്ധികൊണ്ടാണോ തൊഴിയൂർ സഭയെ സ്ഥാപിക്കുവാനുള്ള തുടക്കം കുറിച്ചത് അതേ അത്ഭുതം മാളിയേക്കൽ തിരുമേനി വൈദീകനായിരുന്ന സമയത്ത്‌ അദ്ദേഹത്തിനുമേൽ നടക്കപ്പെട്ടു. ഇദ്ദേഹം ഒരു ശമ്മാശനായിരിക്കുമ്പോൾ പേപ്പട്ടി കടിച്ചു വിഷംകൊണ്ടു പേയിളകി മരണാസന്നനായി, ഇദ്ദേഹത്തെ അന്നത്തെ മെത്രാപ്പോലീത്തായായിരുന്ന അഭിവന്ദ്യ ആലത്തൂർ പനക്കൽ ജോസഫ് മാർ കൂറിലോസ് മെത്രാപ്പോലീത്ത തിരുമേനി വി.കുർബാന മദ്ധ്യേ പള്ളിയകത്ത് കൊണ്ടുവരികയും ബന്ധിതനായിരുന്ന ആ ശമ്മാശൻ (മാളിയേക്കൽ തിരുമേനി) വി.കുർബാന സ്വീകരണ സമയത്തിന് തൊട്ട് മുൻപ് സൗഖ്യം പ്രാപിക്കുകയും, വി. കുർബാന അനുഭവിക്കുകയും ചെയ്തു. മാർത്തോമാ സഭയുമായി തൊഴിയൂർ സഭയ്ക്കുള്ള ബന്ധം കൂടുതൽ ദൃഡവും ശക്തവുമാകുന്നത് ഇദ്ദേഹത്തിന്റെ കാലത്താണ്. മാർത്തോമാ സഭയുടെ അധ്യക്ഷൻ കാലം ചെയ്തപ്പോൾ, കോട്ടയത്തു വച്ചു മാർത്തോമാ സഭയ്ക്ക് തീത്തൂസ് മാർത്തോമാ എന്ന പേരിൽ ഒരു മെത്രാപ്പോലീത്തായെ ഇദ്ദേഹം വാഴിച്ചു കൊടുത്തു. അങ്ങനെയാണ് മാർത്തോമാ സഭയും തൊഴിയൂർ സഭയും അത്രമേൽ സ്നേഹത്തിലും സഹോദര്യത്തിലും വളർന്നതെന്നു അഭിമാനപുരസരം പറയാം. നീണ്ട പത്തു വർഷത്തെ വാഴ്ചയ്ക്കു ശേഷം അഭിവന്ദ്യ യൗസേഫ്‌ മാർ അത്താനാസിയോസ് മെത്രാപ്പോലീത്താ തിരുമേനി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 1898 മാർച്ച് മാസം 4ാം തിയ്യതി കാലം ചെയ്തു. തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവക ദേവാലയത്തിൽ പിതാക്കന്മാരുടെ കല്ലറയിൽ അടക്കപ്പെട്ടു.


Latest revision as of 20:22, 23 November 2025

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top